mehandi banner desktop
Chavakkad online

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം – കാർ യാത്രികർക്ക് പരിക്ക്

Ft

ഒരുമനയൂർ: മുത്തംമാവ് ചാവക്കാട് ചേറ്റു റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികയായ 50കാരിക്ക് സാരമല്ലാത്ത പരിക്കുണ്ട്. കാവ്യാത്രികയായിരുന്ന കാർ യാത്രികരായിരുന്ന ഇവരുടെ മകനും ഭാര്യക്കും ചെറുമകനും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ചാവക്കാട് ഭാഗത്തുനിന്നും വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കോട്ടയത്തു നിന്നും കോഴിക്കോട് വഴി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചാവക്കാട് ചേറ്റുവ റോഡിൽ മണിക്കൂറുകളോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.l

Jan oushadi

Comments are closed.