mehandi banner desktop
Chavakkad online

പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Ft

ചാവക്കാട് : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മാർച്ച്‌ 31 മുതൽ മുതൽ ഏപ്രിൽ 4 വരെയാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല മാസ്റ്റർ ട്രെയിനർ പി വി ഫൈസൽ, അസംബ്ലി മാസ്റ്റർ ട്രെയിനർമാരായ ടി കെ അനിൽകുമാർ, ആർ കെ ജാസ്മിൻ ഹംസ, എസ് നിമി, ടി ബി രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.ഇവിഎം യന്ത്ര സംവിധാനങ്ങളുടെ പരിശീലനം നൽകുന്നത് റിട്ടേണിംഗ് ഓഫീസറുടെ ടീമംഗങ്ങളാണ്. റിട്ടേണിംഗ് ഓഫീസർ എസ് ഷീബ, തഹസിൽദാർ ടി ആർ സംഗീത്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ ആർ സൂരജ് എന്നിവർ പരിശീലത്തിനു മേൽനോട്ടം വഹിക്കുന്നു. വോട്ടർ ഫെസിലിറ്റേഷൻ, പോസ്റ്റൽ വോട്ടിംഗ് സെന്റർ എന്നിവ പരിശീലന കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേർഡ് പോളിംഗ് ഓഫീസർ എന്നിവർ ഉൾപ്പെടെ 716 പേർക്കാണ് രണ്ടാംഘട്ടത്തിൽ പരിശീലനം നൽകുന്നത്.

Jan oushadi

Comments are closed.