അശോകൻ നാലപ്പാട്ടിനെ അനുസ്മരിച്ചു

പുന്നയൂർക്കുളം: പുന്നയൂർകുളത്തെ സാഹിത്യ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവും നാലപ്പാടൻ സാംസ്കാരിക സമിതിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ അശോകൻ നാലപ്പാട്ടിനെ അനുസ്മരിച്ചു. നാലപ്പാടൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കുന്നത്തൂർ മന ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് ടി.പി. ഉണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അബൂബക്കർ, സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ, പത്രപ്രവർത്തകൻ ജോസ് പുന്നയൂർകുളം, എഴുത്തുകാരൻ അബ്ദുൾ പുന്നയൂർകുളം, റഫീഖ് പട്ടേരി, കവി കെ. മുഹമ്മതുണ്ണി, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദൻ, അഷ്ക്കർ അറക്കൽ, കെ. സജീവ്, കെ.പി. സുൽഫിക്കർ, ഷംസുദ്ധീൻ വടക്കേകാട്, ബാഹുലേയൻ താമരശ്ശേരി, കെ. കമറുദ്ധീൻ, അധ്യാപികമാരായ അനിത, കമലം എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സമിതി സെക്രട്ടറി എ.കെ. സതീഷ് കുമാർ സ്വാഗതവും വർക്കിങ് പ്രസിഡണ്ട് കെ. സക്കറിയ നന്ദിയും പറഞ്ഞു.


Comments are closed.