അണ്ടത്തോട് പാപ്പാളിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഭവന നിർമ്മാണ സഹായ വിതരണം നടത്തി

പുന്നയൂർക്കുളം : പീപ്പിൾസ് ഫൗണ്ടേഷൻ അണ്ടത്തോട് പാപ്പാളി തീരദേശ മേഖലയിൽ നടപ്പിലാക്കി വരുന്ന കമ്മ്യൂണിറ്റി എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണ സഹായങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഏരിയ കോ-ഓർഡിനേറ്റർ മുഹമ്മദ് സക്കരിയ്യ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തീരദേശ മേഖലയിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാർപ്പിട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമായാണ് ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ചടങ്ങിൽ പ്രൊജക്ട് കൺവീനർ മുസ്തഫ കമാൽ ധനസഹായം ഏറ്റുവാങ്ങി. പ്രദേശത്തെ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ലത്തീഫ് കോലയിൽ, ബക്കർ ചന്ദനത്ത്, ഹുസൈൻ അണ്ടത്തോട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Comments are closed.