mehandi banner desktop

വി ഡി സതീശൻ – ജനകീയ പരിവേഷത്തിൽ 13-ാം മുഖ്യമന്ത്രി

fairy tale

ചാവക്കാട് : എം എൽ എ മാരുടെ അംഗബലവും സീനിയോരിറ്റിയും മറികടന്ന് ജനകീയ പരിവേഷത്തിൽ 16 -ാം കേരള നിയമസഭയിൽ 13-ാം മുഖ്യമന്ത്രിയായി വി ഡി സതീശൻ. ഇന്ന് ഉച്ചക്ക് 12 ന്സ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിൽ തിരഞ്ഞെടുപ്പ് ആവേശത്തേക്കാൾ ഓളം സൃഷ്‌ടിച്ച ത്രില്ലിങ് മത്സരമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനായി നടന്നത്. ആഭ്യന്തരം രമേശ്‌ ചെന്നിത്തലക്കാണെന്ന് ഉറപ്പാണെങ്കിലും ആ കസേര മുന്നിൽ കണ്ടു ഇനി ആരും കളിക്കാതിരിക്കാനുള്ള കളിയാണ് ഇപ്പോൾ രമേശ്‌ ചെന്നിത്തല നടത്തി കൊണ്ടിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിയമസഭയിലേക്ക് ഇല്ലാ എന്നാണ് രമേശ്‌ ചെന്നിത്തലയുടെ ഇപ്പോഴത്തെ നിലപാടെന്ന് മാധ്യമങ്ങൾ പറയുന്നു

planet fashion

Comments are closed.