mehandi banner desktop

എടക്കഴിയൂർ ആർ.പി.എം.എം.യു.പി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

fairy tale

എടക്കഴിയൂർ: ആർ.പി.എം.എം.യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് സംഘടിപ്പിച്ച പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. വിദ്യാലയ മുറ്റത്തെത്തിയ നവാഗതരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് സ്നേഹോഷ്മളമായി സ്വീകരിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എച്ച്.എം ശ്രീമതി സെബന ടീച്ചർ സ്വാഗതം ആശംസിച്ചു.​പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. സലീം ആച്ചപ്പുളളി നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി.എം അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. തുടർന്ന് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രവേശനോത്സവ ഓൺലൈൻ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. വിദ്യാലയ മാനേജർ ആർ.പി സിദ്ധിഖ് എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.​കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടി ഉന്നത വിജയം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. വിദ്യാർത്ഥികൾ സുരക്ഷിതമായി ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കുന്നതിനായി ശ്രീമതി ലിന്റ ടീച്ചർ സൈബർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയത്തിന്റെ പ്രവർത്തന റിപ്പോർട്ട് ശ്രീ. നജീബ് മാസ്റ്റർ അവതരിപ്പിച്ചു.​മദർ പി.ടി.എ പ്രതിനിധി ശ്രീമതി ലൈല നാസർ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി സുമയ്യ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് ഫഹമിത ടീച്ചർ നന്ദി രേഖപ്പെടുത്തി

planet fashion

Comments are closed.