ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ഏങ്ങണ്ടിയൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേറ്റുവ വി.എസ്. കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര അനുസ്മരണവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പരിസരത്ത് നടന്ന ചടങ്ങുകൾ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡന്റ് പി.പി. അബ്ദുൽ റൗഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷെമീറ ഷെബീർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൊട്ടിലിങ്ങൽ, മണിലാൽ കൊണ്ടറപ്പശ്ശേരി, ഗ്രന്ഥശാലാ സെക്രട്ടറി എ.എൻ. ആഷിക്ക്, ഡോ. എൻ.എ. ഐശ്വര്യ, സുഹറ മൂസ എന്നിവർ സംസാരിച്ചു.
ചാമക്കാല ഒയാസിസ് ആയുർ ക്ലിനിക്കിന്റെ സഹകരണത്തോടെ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് ഡോ. എൻ.എ. ഐശ്വര്യ, ഡോ. ശരത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകളും കർക്കിടകക്കഞ്ഞിയും വിതരണം ചെയ്തു.




Comments are closed.