ചാവക്കാട് രാജാ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം: പ്രിൻസിപ്പൽ ഷമീം ബാവ ദേശീയപതാക ഉയർത്തി

ചാവക്കാട്: രാജാ സീനിയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഷമീം ബാവ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.നമ്മുടെ സ്വാതന്ത്ര്യത്തിനായി ആത്മസമർപ്പണം ചെയ്ത ധീരദേശാഭിമാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും ഷമീം ബാവ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ജനാധിപത്യ മൂല്യങ്ങളും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ പുരോഗതിക്കായി അണിനിരക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് അവർ ഓർമ്മിപ്പിച്ചു.സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മധുരപലഹാര വിതരണവും നടന്നു.




Comments are closed.