mehandi banner desktop
Chavakkad online

ചാവക്കാട് പുതിയ കോടതി സമുച്ചയം നാളെ നാടിന് സമർപ്പിക്കും; ഉദ്ഘാടനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർവഹിക്കും

Ft

ചാവക്കാട്: നാടിന്റെ നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ചാവക്കാട് പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (ചൊവ്വാഴ്ച) നടക്കും. വൈകീട്ട് 6.30-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈൻ വഴി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

Jan oushadi

​ചാവക്കാട് കോടതി സമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ, പോക്സോ ജഡ്ജ് സുരേഷ്കുമാർ, സബ് ജഡ്ജ് എസ്. ലക്ഷ്മി, മജിസ്ട്രേറ്റ് ശാരിക സത്യൻ, ചാവക്കാട് മുൻസിഫ് ജെ. അരവിന്ദ് എന്നിവർ പങ്കെടുക്കും.

​ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, മറ്റ് ജനപ്രതിനിധികൾ, ബാർ അസോസിയേഷൻ ഭാരവാഹികൾ, അഭിഭാഷകർ, കോടതി ജീവനക്കാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.

​ഉദ്ഘാടനത്തോടനുബന്ധിച്ച് വർണ്ണാഭമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.