mehandi banner desktop
Chavakkad online

ഇരട്ടപ്പുഴയിൽ പൊന്നോണാഘോഷവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.

Ft

ചാവക്കാട് : ഉദയ വായനശാലയും ജി.എൽ.പി. സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശനവും പൊന്നോണാഘോഷവും ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ വെച്ച് നടന്നു. താര കൊട്ടിലിങ്ങൽ രചിച്ച ‘മൗനത്തിനും ശബ്‌ദത്തിനുമിടയിൽ’ എന്ന കൃതി എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, ആലിൽ സഹദേവന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. മാധ്യമപ്രവർത്തകൻ കെ.സി. ശിവദാസ് പുസ്‌തക പരിചയം നടത്തി.​കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ അഹമ്മദ് മുഈനുദ്ധീൻ, പി.വി. ദിലീപ്, സൈനുദ്ധീൻ ഇരട്ടപ്പുഴ, ആച്ചി ബാബു, സി.വി. മുരളീധരൻ, സി.എസ്. രമണൻ, ജിഷ ഷിനോദ്, സി.കെ. രാധാകൃഷ്ണൻ, സുനിൽ കാരയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുസ്തക രചയിതാവ് താര കൊട്ടിലിങ്ങൽ മറുപടി പ്രസംഗം നടത്തി.​ചടങ്ങിൽ ഇരട്ടപ്പുഴ ജി.എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ബിനിത സ്വാഗതവും ഉദയ വായനശാല സെക്രട്ടറി വലീദ് തെരുവത്ത് നന്ദിയും രേഖപ്പെടുത്തി. പ്രകാശന ചടങ്ങിനു ശേഷം നാട്ടിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരക്കളി, ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

Jan oushadi

Comments are closed.