നൂറു കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി തിരുവളയന്നൂർ സ്കൂളിന്റെ വേറിട്ട ഓണാഘോഷം

വടക്കേക്കാട്: നാടെങ്ങും വ്യത്യസ്ത രീതിയിൽ ഓണാഘോഷം പൊടി പൊടിക്കുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട നൂറു കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകുകയാണ് വടക്കേക്കാട് തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ ഓണം ആഘോഷിച്ചത്. ഇതിൽ 50 പേരെ സ്കൂളിൽ നിന്നും 50 പേരെ സമീപ വാർഡുകളിൽ നിന്നുമാണ് തെരഞ്ഞെടുത്തത്. പൂക്കളത്തിനു വേണ്ടി വലിയ സംഖ്യ ചെലവഴിക്കാതിരിക്കാൻ ക്ലാസ് തോറും ഉള്ള മത്സരങ്ങൾ ഇത്തവണ നടന്നില്ല. പകരം പാവങ്ങളെ ചേർത്തുപിടിക്കാൻ ആണ് ശ്രമങ്ങൾ നടത്തിയത്. സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് നൂറു വർഷം തികഞ്ഞതിന്റെ ആഘോഷങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വേറിട്ട ആഘോഷം നടത്തിയത്. പരിപാടികൾ വാർഡ് മെമ്പർമാരായ അശോകൻ എടക്കാട്ട്, രുഗ്മ്യ സുധീർ എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ജിഷ. കെ. ഐ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡണ്ട് ഷാജഹാൻ, സ്റ്റാഫ് സെക്രട്ടറി ജയ. കെ. ആർ എന്നിവർ സംബന്ധിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി 100 പേർ പങ്കെടുത്ത മെഗാ തിരുവാതിരയും ഓണസദ്യയും വിവിധതരത്തിലുള്ള ഓണക്കളികളും അരങ്ങേറി.




Comments are closed.