mehandi banner desktop
Chavakkad online

ചാവക്കാട് ടോറസ് ലോറിയിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്

Ft

ചാവക്കാട്: ടോറസ് ലോറി കയറി കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മണത്തല കണ്ണചന്ദ്രക്കൽ സ്വദേശിനി അമ്മിണി (72) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.​ചാവക്കാട് പുതിയ പാലത്തിന് സമീപം ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. നടന്നുപോവുകയായിരുന്ന അമ്മിണിയുടെ മേൽ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. കാലിനും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിലാണ്.

Jan oushadi

Comments are closed.