mehandi banner desktop
Chavakkad online

മഹല്ലുകൾ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകണം: എസ്.എം.എഫ്

Ft

ചാവക്കാട്: കേരള സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 2025-ലെ ചട്ടങ്ങൾ വകുപ്പ് 20 പ്രകാരം മഹല്ലിലെ എല്ലാ അംഗങ്ങൾക്കും ഫോറം നമ്പർ 7 അനുസരിച്ചുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകേണ്ടത് അനിവാര്യമാണെന്നും, ഇതിൽ വീഴ്ച വരുത്തുന്ന ഭരണസമിതികൾക്ക് നിയമാനുസൃതമായ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സംസ്ഥാന ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സമസ്ത ലീഗൽ സെൽ കൺവീനറുമായ ബഷീർ കല്ലേപ്പാടം പറഞ്ഞു.എസ്.എം.എഫ് ചാവക്കാട് റൈഞ്ച് കമ്മിറ്റി ചാവക്കാട് ഖുർആൻ സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച വാർഷിക കൗൺസിലിൽ കേരള സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 2025, ചട്ടങ്ങൾ 2026 എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.റൈഞ്ച് പ്രസിഡന്റ് ടി.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഹാഫിസ് ഫാരിസ് മംനൂൻ ഫൈസി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ബി. അബ്ദുൽ ഖാദർ മതിലകം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗഫൂർ അറക്കൽ, റൈഞ്ച് ജനറൽ സെക്രട്ടറി മൊയ്തീൻ കാരയിൽ, വി.എം. സാഹിദ് എന്നിവർ സംസാരിച്ചു.റൈഞ്ചിന് കീഴിലെ വിവിധ മഹല്ല്, മദ്രസ, വഖഫ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, ആവശ്യമായ രേഖകളുടെ പരിപാലനം, നിയമാനുസൃത റെക്കോർഡുകളുടെ ക്രമീകരണം എന്നിവ സംബന്ധിച്ച് പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് രേഖകൾ കുറ്റമറ്റതാക്കാനും വാർഷിക കൗൺസിൽ തീരുമാനിച്ചു.റൈഞ്ചിലെ വിവിധ മഹല്ല്, മദ്രസ, വഖഫ് സ്ഥാപന ഭാരവാഹികൾ കൗൺസിലിൽ പങ്കെടുത്തു.

Jan oushadi

Comments are closed.