വി. എസ്. കേരളീയൻ പുരസ്‌കാര സമർപ്പണവും ഗാന്ധിജയന്തി അനുസ്മരണവും സംഘടിപ്പിച്ചു

ചാവക്കാട്: നാട്ടിക മണപ്പുറത്തിന്റെ അഭിമാനമായ പത്രപ്രവർത്തകനും ഗ്രന്ഥകർത്താവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന വി. എസ്. കേരളീയന്റെ സ്മരണാർത്ഥമുള്ള പുരസ്‌കാര സമർപ്പണവും ഗാന്ധിജയന്തി അനുസ്മരണവും സംഘടിപ്പിച്ചു. നാടിന്റെ ഉന്നമനത്തിനായി സദാ ശബ്ദമുയർത്തിയ പ്രതിഭാശാലിയായ വ്യക്തിത്വമായിരുന്നു വി. എസ്. കേരളീയൻ.ചടങ്ങിൽ ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. എ. വിശ്വംഭരൻ പുരസ്‌കാര സമർപ്പണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആഷിഖ് എ. എൻ., റൗഫ് ചേറ്റുവ, ഷമീറ ഷെബീർ, അജിത ചന്ദ്രൻ, റാഫി പി. എം., കെ. ആർ. രാജേഷ്, ഷമീറ മുഹമ്മദലി, അരവിന്ദൻ പണിക്കശ്ശേരി, ബാലകൃഷ്ണൻ വണലാ, സജിനി ചന്ദ്രൻ എന്നിവർ സംസാരിച്ചു.




Comments are closed.