mehandi banner desktop
Chavakkad online

ഖുർആൻ പഠനത്തിനുള്ള ഷീ ക്യാമ്പസ് കാലഘട്ടത്തിന്റെ ആവശ്യം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ

Ft

ചാവക്കാട്: മാട്ടുമ്മൽ മജ്‌ലിസുൽ മഹബ്ബക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന ദാറുൽ ഖുർആൻ ഷീ ക്യാമ്പസിന്റെ ശിലാസ്ഥാപനം മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.പെൺകുട്ടികൾക്ക് ഖുർആൻ പഠിക്കാനും ചിന്തിക്കാനും ജീവിതത്തിൽ പകർത്താനും ഷീ ക്യാമ്പസ് മികച്ച വേദിയൊരുക്കും. കാലഘട്ടത്തിനനുസൃതമായ ആധുനിക സംവിധാനങ്ങൾ ഇത്തരം പഠനങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നും തങ്ങൾ പറഞ്ഞു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.  സയ്യിദ് ഹുസൈൻ തങ്ങൾ ഐദറൂസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി നൗഫൽ തങ്ങൾ കീക്കോട്ട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ഹിഫ്ള് പഠനം, സിവിൽ സർവീസ് കോച്ചിംഗ്, എഴുത്ത്-പ്രസംഗ പരിശീലനം, ആദർശ-ഭാഷാ പഠനങ്ങൾ, ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, സൗഹൃദ സംവാദങ്ങൾ, മോട്ടിവേഷൻ-കരിയർ കൗൺസിലിംഗ്, സോഷ്യൽ ആക്ടിവിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ട്രെയിനിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഷീ ക്യാമ്പസ് വിഭാവനം ചെയ്തിരിക്കുന്നത്.ശിഹാബ് ബാഖവി കാങ്കോൽ, ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ്, മൂസ ഫൈസി ചെരിപ്പൂർ, മുഹമ്മദ് ഫൈസി മണ്ണാർക്കാട്, സുബൈർ തങ്ങൾ, റസാഖ് ഒരുമനയൂർ, ടി.കെ. അബ്ദുസ്സലാം ബുഖാറ, ജലാലുദ്ദീൻ ബ്നു കോയമ തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. അൽത്താഫ് റഹ്മാൻ ഹിശാമി സ്വാഗതവും ഹുസൈൻ പുതിയങ്ങാടി നന്ദിയും പറഞ്ഞു.തുടർന്ന്  നടന്ന ഗ്രാൻഡ് മൗലിദ് മജ്‌ലിസിന് ശാഹേ മദീന ബുർദ സംഘം നേതൃത്വം നൽകി. സൈനുദ്ദീൻ നഈമി വെളിയംകോട് ആമുഖ പ്രഭാഷണവും സയ്യിദ് മഹ്റൂഫ് മദനി അൽ ജിഫ്രി തങ്ങൾ കല്ലടിക്കോട് സമാപന പ്രാർത്ഥനയും നിർവഹിച്ചു.

Jan oushadi

Comments are closed.