പി.എം. ശ്രീ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും : എസ്ഡിപിഐ കൺവെൻഷൻ

ചാവക്കാട്: എസ്ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അക്ബർ എടക്കഴിയൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അക്ബർ എടക്കഴിയൂർ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് കെ. എച്ച്. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് ദിലീപ് അത്താണി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ഹാരിസ് ബീച്ച് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹംസ കോയ നന്ദിയും പറഞ്ഞു.മുനിസിപ്പൽ ട്രഷറർ നസീബ് പുന്ന, ചാവക്കാട് ബ്രാഞ്ച് പ്രസിഡന്റ് മാഹിൻ ബീച്ച്, നജീബ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.




Comments are closed.