വധശ്രമക്കേസിൽ പ്രതി പിടിയിൽ

വടക്കേകാട് : പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ വൈരാഗ്യത്താൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വൈലേപീടിക സ്വദേശിയായ കണ്ണനായിൽ വീട്ടിൽ ഷക്കീർ(34 ) എന്നയാളെയാണ് വടക്കേകാട് പോലീസ് പിടികൂടിയത് .04-10-26 തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേക്കാട് നാലാം കല്ലിൽ വച്ചാണ് സംഭവം നടന്നത്. വടക്കേക്കാട് സ്വദേശിയെ പ്രതി വീട്ടുമുറ്റത്ത് വച്ച് കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയുടെ പേരിൽ വധശ്രമം, പോക്സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകൾ നിലവിലുള്ള വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളാണ്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടിയ സംഘത്തിൽ വടക്കേക്കാട് പോലീസ് സ്റ്റേഷൻ SI അബ്ദുൽ സലീം, SCPO മാരായ ഹരികുമാർ, ജിതിൻ, CPOമാരായ നസൽ, പ്രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.




Comments are closed.