Header

വിദ്യാര്‍ത്ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര്‍ – ആലുവ സ്വദേശി ചാവക്കാട് അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

aslam aluva arestചാവക്കാട്: വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര്‍. ആലുവ സ്വദേശി ചാവക്കാട് അറസ്റ്റില്‍.
ആലുവയിലെ സ്വകാര്യ ബസ് ക്ളീനര്‍ അങ്കമാലി മുപ്പത്തടം തണ്ടിരിക്കല്‍ കോളനി തോപ്പില്‍ അസലമിനെയാണ് (24) ചാവക്കാട് എ.എസ്.ഐ. അനില്‍ മാത്യുവിന്‍്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കളമശ്ശേരി മനക്കപ്പടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഫേസ് ബുക്ക് വഴിയാണ് യുവാവ് എറണാകുളത്ത് എം.എസ്.സിക്കു പഠിക്കുന്ന തിരുവത്ര സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കൊച്ചി ഷിപ്പിയാര്‍ഡില്‍ ജോലിക്കാരനാണെന്ന് പറഞ്ഞ് വിവാഹാലോചന നടത്തിയ യുവാവിനെക്കുറിച്ച് യുവതിയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഷിപ്പിയാര്‍ഡിലെ ജോലി വ്യാജമാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് വിവാഹാലോചന നിരസിക്കുകയായിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് മേഖലയില്‍ അശ്ളീല പോസ്റ്ററുകള്‍ ഒട്ടിച്ച് യുവതിയെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. വളരെ മോശമായ രീതിയില്‍ അസഭ്യങ്ങളെഴുതി മാതാവിന്‍്റേയും യുവാതിയുടെയും മൊബൈല്‍ നമ്പറും വെച്ചാണ് പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററിലെല്ലാം ഫേസ് ബുക്ക് പ്രഫൈലായി പെണ്‍കുട്ടി പോസ്റ്റ് ചെയ്ത ഫോട്ടോയും പതിച്ചിരുന്നു. പെണ്‍കുട്ടിയെക്കുറിച്ച് മോശമായ പ്രചാരണമുണ്ടാക്കി വിവാഹാലോചനകള്‍ തടസ്സപ്പെടുത്തി സ്വന്തമാക്കാനുള്ള ചിന്തയായിരുന്നു ഇയാള്‍ക്ക്. സ്വന്തം പിതാവിന്‍്റെ ഫോണുപയോഗിച്ച് സത്താര്‍ എന്ന പൊലീസാണെന്നും സ്വയം പരിചയപ്പെടുത്തി അസലമിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞും ഇയാള്‍ വിളിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ പോസ്റ്റര്‍ ഒട്ടിച്ച നാളുകളില്‍ രാത്രി 12 നും നാലിനും ഇടയില്‍ ഇയാള്‍ ചാവക്കാട്ട് വന്നു പോയതായി മനസ്സിലാക്കിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.