വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു – സംഭവം ചാവക്കാട് ഹയാത് ആശുപത്രിയിൽ
ചാവക്കാട് : വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ചിറ്റാട്ടുകര സ്വാദേശിയായ 39 കാരിയുടെ ഗർഭാശയത്തിൽ നിന്നാണ് വലിയ മുഴ കണ്ടെത്തിയത്.
കടുത്ത വയറുവേദനയും ശർദിയും കണ്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. അൾട്രാസോണോഗ്രഫി പരിശോധനയിലൂടെ ഗർഭാശയത്തിൽ മുഴയുള്ളതായി ( ovarian twisted cyst ) കണ്ടെത്തി. ചാവക്കാട് ഹയാത് ആശുപത്രിയിലാണ് സംഭവം.
പെട്ടെന്നുണ്ടായ കടുത്ത വയറുവേദനയെ തുടർന്നാണ് ഹയാത് ആശുപത്രിയിൽ എത്തിയത്. മുഴ കണ്ടെത്തിയതോടെ ഉടൻ നീക്കം ചെയ്യണമെന്ന് ഡോക്ടർ സുജാത നിർദ്ദേശിച്ചു. ലാപരോടോമി സർജറി (laparotomy surgery) നടത്തി മുഴ നീക്കം ചെയ്തു. മുഴ പൂർണമായും പുറത്തെടുക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു. ഇത് വിജയകരമായി പൂർത്തീകരിച്ചതായും ദിവസങ്ങൾക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്‌തെന്നും ഡോക്ടർമാർ അറിയിച്ചു.
ഡോ. പുഷ്കല, ജഷീദ്, ഷഹനാസ് എന്നിവരടങ്ങിയ ഡോ. സുജാതക്കൊപ്പം സർജറി നിർവഹിച്ചത്.
Comments are closed.