mehandi new

തിരുവത്ര മഹല്ല് വഖഫ് ഭൂമിയിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ കേസെടുത്തു

fairy tale

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി വഖഫ് ഭൂമിയിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന മരങ്ങൾ മോഷ്ടിച്ചെന്ന പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ഞിൽ, പ്ലാവ്, ആര്യ വേപ്പ്, അക്കേഷ്യ തുടങ്ങിയ എട്ടു മരങ്ങൾ മോഷ്ടിച്ചതായാണ് പരാതി.

planet fashion

തിരുവത്ര ജുമാഅത്ത് കമ്മിറ്റിയുടെ ഉത്തരവാദിത്വമുള്ള മുതവല്ലി പൊന്നാനി സ്വദേശി കെ നൗഫലിന്റെ പരാതിയിലാണ് തിരുവത്ര സ്വദേശി നടത്തി കുഞ്ഞുമുഹമ്മദിന്റെ പേരിൽ ചാവക്കാട് പോലീസ് കേസെടുത്തത്. 2023 ജനുവരി ഒന്നിനും ഫെബ്രുവരി ആറിനും ഇടയിലാണ് മരങ്ങൾ മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

തിരുവത്ര മഹല്ലിൽ വഖഫ് ബോർഡ് അംഗീകൃത കമ്മിറ്റി നിലവിലില്ലെന്നും ഒരു കൂട്ടം ആളുകളാണ് കാര്യങ്ങൾ നടത്തുന്നതെന്നും അതിനാലാണ് മരങ്ങൾ മുറിക്കാൻ നേതൃത്വം നൽകിയ വ്യക്തിയുടെ പേരിൽ കേസ് കൊടുത്തതെന്നും മുതവല്ലി വ്യക്തമാക്കി.
എന്നാൽ മരങ്ങൾ മുറിച്ചിട്ടില്ലെന്നും 2022 ജൂലൈ 16 ശനിയാഴ്ച്ചയുണ്ടായ ചുഴലിക്കാറ്റിൽ മറിഞ്ഞു വീണ എഴോളം മരങ്ങൾ തടസ്സം നീക്കാൻ മുറിച്ചു മാറ്റുകയായിരുന്നെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.