വടക്കേക്കാട് കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
വടക്കേക്കാട് : കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ റോഡാരുകിൽ ചത്ത നിലയിൽ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് സംസ്ഥാന പാത കുന്നംകുളം പൊന്നാനി കൊമ്പത്തേൽപ്പടി റോഡാരുകിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. ഇതിന്റെ മുള്ളുകൾ പരിസരത്ത് ചിതറി കിടക്കുന്ന അവസ്ഥയിലാണ്. രാത്രിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. നിയമം മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് നാട്ടുകാർ ആരും ഇതിനെ സംസ്കരിക്കുവാൻ മുന്നോട്ട് വരുന്നില്ല. വാർഡ് മെമ്പറും വടക്കേക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും കൂടിയായ വി കെ റഷീദിന്റെ നേതൃത്വത്തിൽ ഫോറസ്ററ് ഉദ്യോഗസ്ഥർക്ക് വിവരം അറിയിച്ച് തുടർ നടപടി സ്വീകരിച്ചു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.