mehandi new

ഒരു സുവർണ്ണ തലമുറയിലെ രണ്ടുപേർ തമ്മിലുള്ള അവസാന പോരാട്ടം

fairy tale

ഫിഫ വേൾഡ്കപ്പ് 2022: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണ്. സൂപ്പർ താരങ്ങളായ മെസ്സിയുടേയും (35) ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന്റേയും(37) അവസാന ലോകകപ്പാവും ഖത്തറിലേതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഒരു സുവർണ്ണ തലമുറയിലെ രണ്ടുപേർ നേർക്ക് നേരെയുള്ള അവസാന പോരാട്ടത്തിനു ലുസൈൽ ഐക്കണിക് സ്റ്റേഡിയം ഇന്ന് വേദിയാകും.

അര്‍ജന്റീന 1990 ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് സെമി ഫൈനലിലെത്തുന്നത്. നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ 2018ലെ ലോകകപ്പിലെ ഗ്രൂപ്പ്തല മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

2014ൽ ജർമ്മനിയോട് ഫൈനലിൽ തോറ്റ ശേഷം ലയണൽ മെസ്സിയുടെ പട കഴിഞ്ഞ തവണ റൌണ്ട് ഓഫ് 16ൽ പുറത്തായി. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോട് 1-2 ന് പരാജയപ്പെട്ടു ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഇത്തവണയും അർജന്റീനയുടേത്. പിന്നീട് നടന്ന ഗ്രൂപ്പ് കളികളിൽ നീന്തിക്കയറിയ അർജന്റീന
നെതർലാൻഡിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ശേഷം ഷൂട്ട്‌ഔട്ടിലൂടെ ഫിഫ ലോകകപ്പ് 2022 സെമി ഫൈനലിലെത്തി നിൽക്കുന്നു.
കളിയിൽ നിന്നും വിരമിക്കുന്നതിനു മുമ്പ് മെസ്സി ലോകകപ്പ് നേടുന്നത് കാണാനുള്ള ആഗ്രഹം ടീമിനുണ്ട്. ആ ഒത്തൊരുമ അർജന്റീനിയ താരങ്ങളിൽ പ്രകടമാണ്.

ആവേശകരമായ ക്വാർട്ടർ ഫൈനലിൽ, ബ്രസീലിനെ തളച്ച് ക്രൊയേഷ്യ തങ്ങളുടെ ശക്തി തെളിയിച്ചാണ് സെമിയിൽ നിലയുറപ്പിച്ചിട്ടുള്ളത്. എക്സ്ട്രാ ടൈമിൽ നെയ്‌മറിന്റെ ഗോളിന് ശേഷം സ്‌കോർ സമനിലയിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു.
പല ടീമുകളും അസൂയപ്പെടുന്ന തരത്തിൽ ഗുണനിലവാരവും യോജിപ്പും അവരിൽ പ്രകടമാണ്.
മാർസെലോ ബ്രോസോവിച്ച്, ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കൊവാസിച് എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ, ക്രൊയേഷ്യയുടെ മധ്യനിര ബ്രസീലിനെതിരെ പൊസഷനിലൂടെ പ്രതിരോധിച്ചു.
എപ്പോഴും കളി അത്ര നന്നാവാറില്ലെങ്കിലും ക്രൊയേഷ്യയെ അവഗണിക്കാനാവില്ല. .

ഇതുവരെ അഞ്ച് തവണ അർജന്റീനയും ക്രൊയേഷ്യയും സമനിലയിൽ പിരിഞ്ഞു, ഇരു ടീമുകളും രണ്ട് വിജയങ്ങളും ഒരു ഗോൾരഹിത സമനിലയും നേടി.
1998 ലെ തങ്ങളുടെ ആദ്യ ലോകകപ്പ് ഏറ്റുമുട്ടലിൽ അർജന്റീന ക്രൊയേഷ്യയെ 1-0 ന് പരാജയപ്പെടുത്തിയപ്പോൾ 2018 ൽ ക്രൊയേഷ്യ 3-0 ന് വിജയിച്ചു.

ലയണൽ മെസ്സി അഞ്ചു ലോകകപ്പുകളിൽ നിന്നായി ഇതുവരെ 10 ഗോളുകൾ നേടി അര്ജന്റീനൻ മുൻ താരം ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ടയ്‌ക്ക് ഒപ്പമെത്തി. ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ അർജന്റീനിയ താരം എന്ന റെക്കോഡ് 20 വർഷമായി ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലായിരുന്നു.
ഏത് മത്സരമായാലും തനിക്ക് ഗോൾ അടിക്കാൻ കഴിയാതെ വരുമ്പോൾ, മെസി തന്റെ സഹതാരങ്ങളെ സ്കോർ ചെയ്യാൻ സഹായിക്കുന്നത് കാണാം.
4 ഗോളുകളാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഇതുവരെ നേടിയത്.

ഡിസംബർ 14ന് ഇന്ത്യൻ സമയം രാവിലെ 00:30നാണ് ( ഇന്ന് രാത്രി 12.30ന് ) അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം.

Meem travels

Comments are closed.