mehandi new

ചാവക്കാട് താലൂക്കിൻ്റെ സ്വന്തം വില്ലേജ് ഓഫീസർക്ക് ജനകീയ കൂട്ടായ്മയുടെ ഹൃദ്യമായ യാത്രയയപ്പ്

fairy tale

പുന്നയൂർ: ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനക്കയറ്റം ലഭിച്ച ചാവക്കാട് താലൂക്കിൻ്റെ സ്വന്തം വില്ലേജ് ഓഫീസർ പി.വി. ഫൈസലിന് ജനകീയ കൂട്ടായ്മയുടെ ഹൃദ്യമായ യാത്രയയപ്പ്. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെയുള്ള വിവിധ കക്ഷിയിൽ പ്പെട്ട ജനപ്രതിനിധികളും ജനകീയ സമിതിയും ബൂത്ത് ലവൽ ഓഫീസർമാരും ചേർന്നാണ് ഫൈസലിന്  യാത്രയയപ്പ് നൽകിയത്. ചാവക്കാട് താലൂക്കിന് കീഴിലുള്ള പുന്നയൂർക്കുളത്തും  പുന്നയൂരിലും ഗുരുവായൂരിലും വർഷങ്ങളോളം വില്ലേജ് ഓഫീസറായി പ്രവർത്തിച്ചാണ് ഗുരുവായൂർ പേരകം സ്വദേശിയായ ഫൈസൽ മലപ്പുറം ജില്ലയിലേക്ക് പോകുന്നത്. പുന്നയൂർ പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം  പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. 

planet fashion

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന, അംഗങ്ങളായ അഷറഫ്, അസീസ് മന്ദലാംകുന്ന്, ഷൈബ, ഷരീഫ, വില്ലേജ് ജനകീയ സമിതി അംഗളായ വി.കെ. ഇർഷാദ്,  ബൂത്ത് ലെവൽ ഓഫീസർ സുധീർ ഈച്ചിത്തറയിൽ എന്നിവർ സംസാരിച്ചു. ജനകീയ സമിതിയുടെ ഉപഹാരവും ബൂത്ത് ലെവൽ ഓഫീസർമാരുടെ ഉപഹാരവും യോഗത്തിൽ ഫൈസലിന് സമ്മാനിച്ചു. ഫൈസൽ മറുപടി പ്രസംഗം നടത്തി. പൊതു പ്രവർത്തക ഷാജി കൊഞ്ചാടത്ത്, അലി അകലാട്, നൂറുദ്ദീൻ, സുമിത എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. വിശ്വനാഥൻ സ്വാഗതവും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ലിജി ജേക്കബ് നന്ദിയും പറഞ്ഞു.  

Macare health second

Comments are closed.