വരുന്നു ചാവക്കാട് 65 ലക്ഷം രൂപ ചിലവിൽ ആധുനിക അറവുശാല

ചാവക്കാട്: ആധുനിക അറവ് ശാലക്ക് 65 ലക്ഷം രൂപ അംഗീകാരമായി. ചാവക്കാട് നഗരസഭയുടെ അറവുശാല ആധുനികവൽക്കരിക്കുന്ന പ്രവർത്തിക്കുള്ള സമഗ്രമായ പദ്ധതിക്കാണ് ശുചിത്വ മിഷൻ്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇ ടി പി (Effluent Treatment Plant) സംവിധാനവുംപദ്ധതിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അറവുശാലയിൽ നിന്നുള്ള മലിനജലവും ദുർഗന്ധവും ഇല്ലാതാക്കും. പദ്ധതി നടപ്പിലാവുന്നതോടെ മാടുകളെ അറക്കുന്നതിനുള്ള കുറ്റമററ സംവിധാനങ്ങളാണ് അറവുശാലയിൽ ഉണ്ടാകുന്നത്. പദ്ധതി നിർവഹണത്തിനുള്ള ടെണ്ടർ നടപടികൾ ഉടനെ ആരംഭിക്കും.

Comments are closed.