മന്ദലാംകുന്ന് ബീച്ചിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് തുറന്ന് കൊടുത്തു

മന്ദലാംകുന്ന് : നവീകരിച്ച ചിൽഡ്രൻസ് പാർക്ക് തുറന്നു കൊടുത്തു. പാർക്കിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ. കെ. അക്ബർ നിർവ്വഹിച്ചു. തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് .വി.എസ്. പ്രിൻസ് മുഖ്യ അതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, ചാവക്കാട് ബ്ലോക്ക് മെംബർ കെ കമറുദ്ദീൻ, പുന്നയൂർ പഞ്ചായത്തംഗങ്ങളായ കെ. എ വിശ്വനാഥൻ, ഷമീം, എ. കെ. വിജയൻ, അസീസ് മന്ദലാംകുന്ന്, എം. വി. ഹൈദരാലി, എം. കെ. അറഫാത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി. സമീർ, പി. കെ.ഹസൻ, പി. എ നസീർ, മോഹനൻ ഈച്ചിത്തറ, സെക്രട്ടറി എൻ. വി. ഷീജ എന്നിവർ പങ്കെടുത്തു.
2015-2020 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന ടി.എ അയിഷയാണ് മന്ദലാംകുന്ന് ബീച്ചിൽ ചിൽഡ്രൻസ് പാർക്ക് എന്ന ആശയം മുന്നോട്ടു വെച്ചത്. 52 ലക്ഷം രൂപ ബഹുവർഷ പദ്ധതിയായി ഡിവിഷൻ ഫണ്ടിൽ നിന്ന് വകയിരുത്തി ആദ്യഘട്ടം 2020ൽ പൂർത്തീകരിച്ചു. പുന്നയൂർ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

Comments are closed.