mehandi new

വയനാടിന്റെ ദുരന്തം ഇതിവൃത്തമാക്കിയ അറബിക് കവിത ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാടൂർ അലീമുൽ ഇസ്‌ലാം സ്കൂൾ വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

fairy tale

പാടൂർ : സംസ്ഥാന  സ്കൂൾ കലോത്സവത്തിൽ  അറബി പദ്യം ചൊല്ലൽ  മത്സരത്തിൽ പാടൂര്‍ അലീമുൽ ഇസ്‌ലാം  ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മദീഹ ഖലീലിന് എ ഗ്രേഡ്. 

planet fashion

വയനാട്  ദുരന്തം ഇതിവൃത്തമാക്കി കൊടുങ്ങല്ലൂർ സ്വദേശി അഫ്സൽ മുസിരിസി രചിച്ച “അബറാത്തു ചൂരൽമല” എന്ന ആധുനിക അറബിക്കവിത  അവതരിപ്പിച്ചു കൊണ്ടാണ് മദീഹ ഖലീൽ എ ഗ്രേഡ് സ്ഥാനത്ത് എത്തിയത്.

കഴിഞ്ഞ കൊല്ലങ്ങളിൽ ജില്ലാ തലങ്ങളിൽ മത്സരിച്ചുവെങ്കിലും, ആദ്യമായിട്ടാണ് സംസ്ഥാന തലത്തിലേക്ക് മദീഹ തെരഞ്ഞെടുക്കപ്പെടുന്നത്.

പരിശീലകരായ ഫാരിഷ ടീച്ചർ, മുഹ്സിൻ  മാസ്റ്റർ എന്നിവരുടെ നിർദ്ദേശങ്ങൾ വളരെ ഉപകാരപ്പെട്ടു എന്ന് മദീഹ  പറഞ്ഞു. ഒന്നാം സ്ഥാനം നേടിക്കൊണ്ട് പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിന് നേട്ടം ഉണ്ടാക്കിയ വിദ്യാർത്ഥിയെ  പ്രിൻസിപ്പാൾ ഇൻ ചാർജ് പി എം സബൂറ, ഹെഡ് മിസ്ട്രസ്  വിസി ബോസ്, പി ടി എ പ്രസിഡണ്ട് ആർ എച്ച് ഹാരിസ്, മദർ പി ടി എ പ്രസിഡൻറ് അസ്മ ഷെക്കീർ, സ്റ്റാഫ് സെക്രട്ടറി പി എം മുഹ്സിൻ, കെ  എ ഫാരിഷ  എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.

Macare 25 mar

Comments are closed.