
ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2′ 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്നു. എൻ ടി വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി കടോൺ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് അഭിരാജ് പി. ഡി അധ്യക്ഷത വഹിച്ചു. ബാഡ്മിന്റൺ അണ്ടർ 13 വിഭാഗം സ്റ്റേറ്റ് ചാംബ്യൻ മിസ്സ് അലക്സിയ എൽസ അലക്സാണ്ടർ ടൂർണമെന്റിന്റെ കിക്ക് ഓഫ് നിർവഹിച്ചു.

അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ 6 വർഷത്തെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡണ്ട് വിശദമായി തന്നെ വിവരിച്ചു. ഈ അടുത്തിടെ യു അ ഇ യിൽ ഉണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭച്ചവർക്കായുള്ള സഹായ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വളണ്ടിയർമാർക്കും, പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി അലാവുദ്ധീൻ പി വി സ്വാഗതവും, ജോയിന്റ് ട്രഷറർ വീരോജ് നന്ദിയും പറഞ്ഞു. കൺവീനർ സൈഫുദ്ധീൻ ടൂണമെന്റിന് നേതൃത്വവും നൽകി. ഗോൾഡൻ വിസ ഹോൾഡറും ദമാസ് ജ്വല്ലറിയുടെ പർചെയ്‌സ് ഹെഡ്ഡുമായ മണി ധർമൻ കളിക്കാർക്കും സംഘാടകർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ ഗ്ലോബൽ കൺവീനർ അബൂബക്കർ, ഭാരവാഹികളായ ശറഫുദ്ധീൻ എം, അബ്ദുറഹിമാൻ, വീരോജ്, നസീറുദ്ധീൻ ആർ വി, അൻവർ ഹുസൈൻ , സൈഫൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിക്കലി, ആഷിഫ് റഹ്‌മാൻ, മുജീബ്റഹ്മാൻ, ഷാജി എം അലി, ജാഫർ കണ്ണാട്ട്, ഫിറോസ് അലി, ഷാജഹാൻ സിങ്കം, മുഹമ്മദ് അക്ബർ, ഹാറൂൺ, സുനിൽ കൊച്ചൻ, അഭിലാഷ്, മുഹാദ്, നൗഷാദ്, ഫൈസൽ ടി പി, ഉണ്ണി പുന്നാര അംഗങ്ങളായ മണി ധർമൻ,വിമൽ, ഉമ്മർ ടി വി, പ്രജീഷ്, നിഷാം, ഗഫൂർ, ഇഷാജ് ഇസ്മായിൽ, നജീബ്, ഷാജഹാൻ കണ്ണാട്ട്, ഫൈൽസൽ, ആരിഫ് എന്നിവർ സന്നിഹിതാരായിരുന്നു.
വനിതാ വിഭാഗം വിന്നർ ട്രോഫിയും ക്യാഷ് അവാർഡും അഗസ്റ്റീന & സുമൻ പാരായും ടീം ഉം, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും രമ്യ ഷെട്ടി & സിൻസി ടീമും കരസ്ഥമാക്കി. പുരുഷ വിഭാഗം സി & സി + വിന്നർ ട്രോഫിയും ക്യാഷ് അവാർഡും മാലിക് & ഖസാലിയും പാരായും ടീമും, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും മുഹമ്മദ് കാഷിഫ് & മുഹമ്മദ് സഹയാൻ ടീമും കരസ്ഥമാക്കി. പുരുഷ വിഭാഗം ഡി & ഡി + വിന്നർ ട്രോഫിയും ക്യാഷ് അവാർഡും സനൂപ് & സിജിൻ ടീമും, റണ്ണേഴ്‌സ് ട്രോഫിയും ക്യാഷ് അവാർഡും അർജുൻ അജു & ഷഹനാസ് ടീമും കരസ്ഥമാക്കി.

Comments are closed.