mehandi banner desktop
Chavakkad online

എങ്ങണ്ടിയൂർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു

Ft

ചേറ്റുവ : എങ്ങണ്ടിയൂയർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
നാട്ടുകാരും യാത്രികരായ യുവാക്കളും ചേർന്നു മരം മുറിച്ചു നീക്കുവാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് റോഡരികിൽ നിന്നിരുന്ന അക്കെഷ്യ മരം കടപുഴകി റോട്ടിലേക്ക് വീണത്.

Jan oushadi

മരം കടപുഴകി വീഴുമ്പോൾ റോട്ടിൽ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതും
വൈദ്യുതി കമ്പികളിൽ തട്ടാതിരുന്നതും രക്ഷയായി.
നാട്ടുകാരുടെ ശ്രമഫലമായി ചെറിയ വാഹനങ്ങൾക്ക് കടന്നു പോകുന്നുണ്ട്. വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി.

Comments are closed.