mehandi banner desktop
Chavakkad online

വില്ലേജ് ഓഫീസറെ നിയമിക്കണം

Ft

ചാവക്കാട് : എടക്കഴിയൂർ വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Jan oushadi

മാസങ്ങളോളമായി സ്ഥിരം ഓഫീസറില്ലാത്തതു മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തൊട്ടടുത്ത വില്ലേജിൽ നിന്നുള്ള ഓഫീസർക്കാണ് ചുമതല. ഇതു മൂലം എൻ.എച്ച് സ്ഥലമെടുപ്പിനുള്ള രേഖകൾ ലഭിക്കുന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾ ദുരിതത്തിലാണ്.

പി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി. ഷറഫുദ്ദീൻ, മുഹസിൻ, എം.പി. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.