mehandi banner desktop
Chavakkad online

പുതുയുഗ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം; ജനസാഗരമായി ചാവക്കാട്

Ft

​ചാവക്കാട്: കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ചാവക്കാട് നഗരത്തിൽ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത സ്വീകരണ സമ്മേളനം ചാവക്കാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ ജനമുന്നേറ്റമായി മാറി.​ ചാവക്കാടെത്തിയ വി ഡി സതീശനെ   വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

Jan oushadi

തുടർന്ന് പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ വി ഷാനവാസ് സ്വാഗതം ആശംസിച്ചു. യു ഡി എഫ് ജില്ലാ മണ്ഡലം നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Comments are closed.