mehandi new

കടപ്പുറം ഹരിത കർമ്മ സേനക്ക് മാലിന്യങ്ങൾ തരംതിരിക്കാനുള്ള ടേബിൾ സമർപ്പിച്ചു

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി സോർട്ടിങ്  ടേബിൾ സമർപ്പിച്ചു. മാലിന്യങ്ങൾ വേഗത്തിൽ തരംതിരിക്കാനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഹരിത കർമ്മ സേനയ്ക്ക് സോട്ടിങ് ടേബിൾ സമർപ്പിച്ചത്.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചനാ മൂക്കന്റെ അധ്യക്ഷതയിൽ ചേർന്ന സമർപ്പണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

planet fashion

സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി പി മൻസൂറലി, ശുഭ ജയൻ  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് നാസിഫ്, സുനിത പ്രസാദ്, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ,  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ  സിനോജ്, ചിത്ര, ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത് ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Macare 25 mar

Comments are closed.