mehandi new

ഒരുമനയൂർ പ്രീമിയർ ലീഗ് സ്വർണ്ണ കപ്പ് സ്വന്തമാക്കി അബു ഇലവൻ

fairy tale

ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് ( ഒ പി എൽ )  കിരീടം ചൂടി അബു ഇലവൻ.  ആർമി ഇലവനെയാണ് അബു ഇലവൻ തോല്പിച്ചത്.  തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ കിരീടം നേടുന്നത്. ഇതോടെ ഗോൾഡൻ കപ്പ്‌ അബു ഇലവന് സ്വന്തമായി.  ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിജിത സന്തോഷ്  വിജയികൾക്ക്  ട്രോഫിയും പ്രതിഭാ പുരസ്‌കാരവും നൽകി ആദരിച്ചു. ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ ജെ ചാക്കോ, സൈഫു, ടോറസ്, ഹനീഫ തുടങ്ങിയവർ സംസാരിച്ചു.  അനസ് നന്മ സ്വാഗതവും ആർ കെ ഷെജിൽ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.