mehandi banner desktop
Chavakkad online

എ സി ആനന്ദൻ ദിനാചരണം നാളെ ഗുരുവായൂർ ടൗൺ ഹാളിൽ

Ft

ഗുരുവായൂർ: പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.സി. ആനന്ദൻ്റെ നാലാം ചരമ വാർഷിക ദിനാചരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ടൗൺ ഹാളിൽ രാവിലെ 10 ന് ചേരുന്ന യോഗം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. 

Jan oushadi

ജില്ല പ്രവാസി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡയാസിസ് കിറ്റുകൾ, വീൽ ചെയറുകൾ, വാക്കറുകൾ, കൊളോസ്ടമി ബാഗ് എന്നിവയുടെ വിതരണം നടക്കും. സംഘാടക സമിതി ചെയർമാൻ കെ.ആർ. സൂരജ്, കൺവീനർ എം. എ. അബ്ദുൾ റസാഖ്, സുലൈഖ ജമാൽ, എ. എസ്. താജുദ്ദീൻ, ശാലിനി രാമകൃഷ്ണൻ, ബാഹുലേയൻ പള്ളിക്കര എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.