mehandi new

എ സി ഹനീഫ കൊലപാതകം സി ബി ഐ അന്വേഷിക്കണം – ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

fairy tale

ചാവക്കാട് : എ.സി ഹനീഫ കൊലകേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിഷയ സംബന്ധമായി മുഖ്യമന്ത്രിയെ കാണുന്നതിനും, ഹൈ കോടതിയിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബ്ലോക്ക്‌ സെക്രട്ടറി കെ. വി സത്താറിനെ യോഗം ചുമതലപ്പെടുത്തി.
ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി. എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 7ന് ചാവക്കാട് നടന്ന ഹനീഫ അനുസ്മരണ ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളിൽ ചിലർ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. വിഷയം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുകയും കേസന്വേഷണത്തിലെ പോലീസ് അനാസ്ഥ ചർച്ചയിൽ ഉയർന്നു വരികയും ചെയ്തു. തുടർന്ന് സി. ബി. ഐ അന്വേഷണം വേണമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഐകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.