ജോഷി

ജോഷി

ഗുരുവായൂര്‍ : കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുതിനിടെ ബൈക്ക് നിയന്ത്രണം വിട്ട്  മറിഞ്ഞ് യാത്രികന്‍ മരിച്ചു. ചൊവ്വല്ലൂര്‍ പാരീസ് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോഷിയാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഗുരുവായൂരില്‍ നി്ന്നു വീട്ടിലേക്ക് മടങ്ങുതിനിടെ ചൊവ്വല്ലൂര്‍പ്പടിയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടന്ന തമിഴ്‌നാട് സ്വദേശിയെ രക്ഷിക്കുതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാല്‍നടക്കാരനെ  നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനോട് ചേര്‍ന്ന് വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു അപകടത്തില്‍ മരിച്ച ജോഷി. സംസകാരം നടത്തി. ഭാര്യ: ജോയ്‌സി. മാതാവ് : മേരി.