mehandi new

കാറിടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20170808_144907തിരുവത്ര : കാറിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. തിരുവത്ര കോട്ടപ്പുറം കാളിരകത്ത്‌ ബാഹുലേയൻ മകൻ വിവേക് ( കുട്ടപ്പൻ )(18) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ തിരുവത്ര പുതിയറ ദേശീയപാത 17 ലാണ്‌ അപകടം.  റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വിവേകിനെ അമിത വേഗതയിൽ വന്ന ഇന്നോവ കാർ  ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിവേക് ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ബാഹുലേയൻ വത്സല ദമ്പതികളുടെ ഏക മകനാണ് വിവേക്. ചാവക്കാട് ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്ന വിവേക് ഹയർ സ്റ്റഡീസിനുള്ള ഒരുക്കത്തിലായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.