ഒരുമനയൂര്‍ : മുത്തമ്മാവില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ മാങ്ങോട്ട് സ്കൂളിനു സമീപം താമസിക്കുന്ന പ്രകാശന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി. പത്ത് മണിയോടെയാണ് അപകടം. ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് അതെ ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.