mehandi new

അഴിമതി ആരോപണം ഗുരുവായൂര്‍ ക്ഷേത്രത്തെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം :ദേവസ്വം ഭരണസമിതി

fairy tale

ഗുരുവായൂര്‍: ക്ഷേത്രത്തേയും ദര്‍ശനത്തിനെത്തുന്ന ഭക്തരേയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ദേവസ്വത്തിനെതിരായ അഴിമതി ആരോപണങ്ങളെന്ന് ദേവസ്വം ഭരണ സമിതി. ഈ ആരോപണങ്ങളെ നേരിടാന്‍ ഹൈന്ദവ സമൂഹം രംഗത്തിറങ്ങണമെന്ന് ഭരണ സമിതി ആഹ്വാനം ചെയ്തു. ഭരണ സമിതിക്കെതിരായ കുപ്രചരണങ്ങള്‍ക്കെതിരെ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം നടപ്പാക്കാന്‍ പോകുന്ന ക്യൂ കോംപ്ലക്‌സ്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് എന്നിവ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും ഭരണ സമിതി ആരോപിച്ചു. ദേവസ്വത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. ഏതൊരു അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭരണ സമിതി യോഗത്തില്‍ അഡ്വ. കെ. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. സി.അശോകന്‍, അഡ്വ. എ.സുരേശന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.കെ.സുധാകരന്‍, കെ. കുഞ്ഞുണ്ണി എന്നിവര്‍ സംസാരിച്ചു.

Royal footwear

Comments are closed.