mehandi banner desktop
Chavakkad online

Trionda 2026′: ലോകകപ്പ് ആവേശത്തിൽ നാഷണൽ ഹുദാ സ്കൂൾ വിദ്യാർത്ഥികൾ; ഫ്രാൻസിനെ വീഴ്ത്തി പോർച്ചുഗലിന് കിരീടം

Ft

ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചേറ്റി ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ. മലർവാടിയും സ്കൂൾ എച്ച്.പി.ഇ ഡിപ്പാർട്ട്മെന്റും സംയുക്തമായി ചാവക്കാട് പ്രചര ഫുട്ബോൾ ടർഫ് സ്റ്റേഡിയത്തിൽ വെച്ച് ‘Trionda 2026’ എന്ന പേരിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ പ്രമുഖ ടീമുകളുടെ പേരിൽ അണിനിരന്ന വിദ്യാർത്ഥികൾ ആവേശഭരിതമായ കായിക പ്രകടനമാണ് കാഴ്ചവെച്ചത്.വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസും പോർച്ചുഗലും തമ്മിലാണ് ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഒടുവിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി പോർച്ചുഗൽ കിരീടത്തിൽ മുത്തമിട്ടു.വിദ്യാർത്ഥികൾക്ക് ആവേശവും പ്രചോദനവുമായി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, എസ്.എം.സി ജോയിന്റ് സെക്രട്ടറി ഫൈസൽ ഉസ്മാൻ, പി.ടി അധ്യാപകൻ സേതുദാസ്, മലർവാടി കോർഡിനേറ്റർ സാബിത്ത്, അധ്യാപകരായ സജി വർഗീസ്, അബ്ദുൽ സലാം, സിറാജ് എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.