mehandi new

‘നോ പാര്‍ക്കിംഗ് ‘ മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു

fairy tale

ചാവക്കാട്: പാലയൂര്‍ പള്ളിക്കു സമീപത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചാവക്കാട് പൊലീസ് സ്ഥാപിച്ച ബോര്‍ഡിലെ ‘നോ പാര്‍ക്കിംഗ് ‘എന്ന മുന്നറിയിപ്പ് അവഗണിച്ച് വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചു.
നേരത്തെ ഈ ഭാഗത്ത് വാഹനങ്ങള്‍ അനിയന്ത്രിതമായി നിര്‍ത്തിയിട്ടതിനെ തുര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാട്ടുകാരുടെ നിരന്തിര ശ്രമഫലമായി പൊലീസ് സ്ഥാപിച്ച ബോര്‍ഡാണ് സ്വകാര്യ വാഹന ഉടമകള്‍ കണ്ടില്ലെന്ന് നടിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരാണ് ഈ മുന്നറയിപ്പ് കാണാതെ നടുറോഡില്‍ തന്നെ ബസ് നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതിനിടയിലാണ് എതിരെ നിന്നു വരുന്ന വാഹനങ്ങളും പുറകില്‍ വരുന്ന വാഹനങ്ങളും മുന്നോട്ടെടുക്കാനാവാത്ത അവസ്ഥയില്‍ കുടുങ്ങുന്നത്. ഈ മേഖലയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കും വിധമാണ് മിക്ക ബസുകളും നിര്‍ത്തുന്നത്. ഇത്തരം വാഹനങ്ങളെ പിടികൂടി 1000രൂപയാണ് പിഴയിടുന്നത്. മുന്നറയിപ്പ് ബോര്‍ഡിനു സമീപം വാഹനം നിര്‍ത്തിയിട്ടു പോകുന്നവര്‍ക്കും പിഴയുണ്ട്.

Royal footwear

Comments are closed.