mehandi new

ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

fairy tale

പുന്നയൂര്‍ക്കുളം : ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ മതിയായ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തപക്ഷം അവ ഒഴിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും, പോലീസും ശക്തമായ നടപടികള്‍ സ്വീകരിക്കും, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ജൂലൈ 1 മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കും. മഴക്കാല രോഗപ്രതിരോധത്തിന്‍റെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ അലോപതി-ആയുര്‍വേദ-ഹോമിയോ ക്യാമ്പുകള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ യോഗ തിരുമാന പ്രകാരം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്, മണ്‍സൂണ്‍ കാല പ്രകൃതിക്ഷോഭ നിവാരണ ‘ക്ലീന്‍ പുന്നയൂര്‍ക്കുളം’ അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ് ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് നേരിടുന്ന വൈദ്യുതി തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതരും അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് തല മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. മഴക്കാല കെടുതികള്‍, മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍, രോഗ പ്രതിരോധ മെഡിക്കല്‍ കാമ്പുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
മഴക്കാല ദുരന്തങ്ങളുടെ റിപ്പോര്‍ട്ട് വെറ്റിനറി ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ അവതരിപ്പിച്ചു. മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അവതരിപ്പിച്ചു. വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യല്‍, കൊതുക് ഉറവിട നശീകരണം, ബോധവല്‍കരണ നോട്ടീസ് വിതരണം എന്നിവ നടത്തിയതായി അറിയിച്ചു.മഴക്കാലത്ത് സംഭവിക്കാറുള്ള ദുരന്തങ്ങള്‍ നേരിടുന്നതിന് എല്ലാ വകുപ്പുകളുടേയും, പഞ്ചായത്ത് അംഗങ്ങളുടേയും സഹകരണം, സമയബന്ധിതമായ ഇടപ്പെടല്‍, റിപ്പോര്‍ട്ടിംങ് എന്നിവ ഉണ്ടാകണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

Royal footwear

Comments are closed.