mehandi banner desktop
Chavakkad online

ഒരുമനയൂർ സഹകരണ ബാങ്ക് അഴിമതി: പ്രതിഷേധ സമരവുമായി സിപിഎം

Ft

ഒരുമനയൂർ: ഒരുമനയൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന വഴിവിട്ട ബന്ധുനിയമനങ്ങളിലും കോടികളുടെ സാമ്പത്തിക അഴിമതിയിലും പ്രതിഷേധിച്ച് സിപിഎം ഒരുമനയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.വി. അഷറഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു.ചാവക്കാട് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുൻ അർബൻ ബാങ്ക് ചെയർമാനുമായ കെ.പി. യതീന്ദ്രദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എ. ഉണ്ണികൃഷ്ണൻ, ഷൈനി ഷാജി എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി. രവീന്ദ്രൻ, കെ.എൽ. മഹേഷ്, എം.കെ. സുരേഷ്, സുലൈഖ ഖാദർ, മഹിളാ അസോസിയേഷൻ സെക്രട്ടറി വിജിത സന്തോഷ്, അംഗങ്ങളായ ജ്യോതി കാർത്തികേയൻ, സ്വാതി നിഖിൽ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Jan oushadi

Comments are closed.