Header

ആക്ട്‌സ് ചാവക്കാട് യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട്: ആക്ട്‌സ് ചാവക്കാട് യൂണിറ്റ് രൂപവത്കരണ യോഗം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആക്ട്‌സ് പ്രസിഡന്റ് കെ.പി.എ. റഷീദ് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ എ.എച്ച്. അക്ബര്‍, മഞ്ജുള കൃഷ്ണന്‍, ശാന്ത സുബ്രഹ്മണ്യന്‍, ആക്ട്‌സ് ജില്ലാ സെക്രട്ടറി ജീസണ്‍ ചൂണ്ടല്‍, റാഫി വലിയകത്ത്, കെ.സി. ശിവദാസ്, ബ്രാഞ്ച് സെക്രട്ടറി പി.ഐ. സൈമണ്‍, ജോ. സെക്രട്ടറി ഫൈസല്‍ പേരകം, മാലിക്കുളം അബ്ബാസ്, ബാലമോന്‍, കെ.വി. സത്താര്‍ എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍: മാലിക്കുളം അബ്ബാസ് (പ്രസി.), റാഫി വലിയകത്ത് (വൈസ് പ്രസി.), കെ.വി. സത്താര്‍ (സെക്ര.), വി.എം. സുമ (ജോ. സെക്ര), സി.എല്‍. തോമസ് (ഖജാ.).

Comments are closed.