Header

രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി

ചാവക്കാട്: കുട്ടികളില്‍ സാമൂഹിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആസ്പത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി. ചാവക്കാട് അമൃത വിദ്യാലയത്തിലെ കുട്ടികളാണ് താലൂക്കാസ്പത്രിയിലെത്തി രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഇതോടൊപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ഉപയോഗശൂന്യമായ തുണികളില്‍ നിന്നുണ്ടാക്കിയ തുണിസഞ്ചികളും ആസ്പത്രിയില്‍ വിതരണം ചെയ്തു. അമൃതവിദ്യാലയം പ്രിന്‍സിപ്പല്‍ റീന, അധ്യാപകരായ രമാദേവി, സൗദാമിനി, ഷാലി, ഗിരിജ, നിജി, ജിജോ എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.