അന്ധരെ സ്മാർട്ടാക്കാൻ ബ്ലൈൻഡ് സ്റ്റിക്കുമായി ആദിത്യ

ചാവക്കാട്: അന്ധർക്ക് തടസ്സങ്ങൾ മറികടന്നു മുന്നോട്ട് പോകാനുള്ള സ്മാർട് സ്റ്റിക് അവതരിപ്പിച്ച് ബ്രഹ്മകുളം സെന്റ് തെരെസാസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കെ ആദിത്യ. മുന്നിലുള്ള തടസ്സങ്ങളും കുഴികളും മുൻകൂട്ടി അറിഞ്ഞു സുരക്ഷിതമായി മുന്നോട്ട് സഞ്ചരിക്കാൻ ഈ സ്റ്റിക് അന്ധരെ സഹായിക്കും. ശബ്ദമായും വൈബ്രേറ്റ് ആയും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ നടത്തി മെച്ചപ്പെട്ട ഒരു സ്മാർട് സ്റ്റിക് അന്ധർക്കായി തയ്യാറാക്കാനുള്ള ശ്രമം തുടരുമെന്ന് ആദിത്യ പറഞ്ഞു.

.


Comments are closed.