ഗുരുവായൂര്‍ : സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ കോട്ടപ്പടി ആര്‍.സി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മാഗി ആല്‍ബെര്‍ട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ പ്രധാനദ്ധ്യാപിക മേഴ്‌സി അദ്ധ്യക്ഷയായിരുന്നു. പൂക്കോട് കൃഷി അസിസ്റ്റന്റ് സി. സോമസുന്ദരന്‍ ജൈവ കൃഷി ക്ലാസെടുത്തു.
ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി അര്‍ഹതയുള്ള കര്‍ഷകര്‍ ഈ മാസം 30ന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ നല്‍കണമെന്ന് പൂക്കോട് കൃഷി ഓഫിസര്‍ അറിയിച്ചു. കരനെല്‍കൃഷിക്ക് താത്പര്യമുള്ളവരും കൃഷിഭവനുമായി ബന്ധപ്പെടണം.
കര്‍ഷക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കടക മാസത്തിലെ ആരോഗ്യ പരിപാലനം എന്ന വിഷയത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. കൗണ്‍സിലര്‍ ജോയ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്.അജിതന്‍ ക്ലാസെടുത്തു. എ,ടി. സ്റ്റീഫന്‍, എം.ലോഹിതാക്ഷന്‍, കെ.കെ.വിജയന്‍, സുമതി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.