Header

എഐവൈഎഫ് ജില്ലാ സമ്മേളനത്തിലേക്ക് ഗുരുവായൂരില്‍ നിന്ന് ആയിരം പേര്‍

aiyf 1ഗുരുവായൂര്‍: എഐവൈഎഫ് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആയിരം യുവാക്കളെ പങ്കെടുപ്പിക്കുവാന്‍ സംഘാടക സമിതി തീരുമാനം. സെപ്തംബര്‍ 24 ന് തൃശ്ശൂരില്‍ നടക്കുന്ന യുവജന റാലിയിലാണ് ആയിരം പേരെ പങ്കെടുപ്പിക്കുക. 23 ന് ആരംഭിക്കുന്ന സമ്മേളനം 26 നാണ് സമാപിക്കുക. ഗുരുവായൂരില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം എസ് സുബിന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രന്‍ സ്വാഗതവും, ടി എ ബാലഗോപാല്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ അഡ്വ. പി മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍), അഭിലാഷ് വി ചന്ദ്രന്‍ (കണ്‍വീനര്‍), എം എസ് സുബിന്‍ (ട്രഷറര്‍), രാജഗോപാല്‍, ഗീതാ രാജന്‍, സ്റ്റാന്‍ലി ചിരിയങ്കണ്ടത്ത്, പി എം സജീഷ് (വൈസ് ചെയര്‍മാന്മാര്‍), എന്‍ പി പ്രമോദ്, അനീഷ്മ ഷനോജ്, കെ വി രാജേഷ്, ടി എ ബാലഗോപാല്‍ എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

Comments are closed.