Header

പെരിയമ്പലം സെന്ററില്‍ ഡിവൈഡര്‍ സ്ഥാപിക്കണം – മുസ്ലിം യൂത്ത് ലീഗ്

അണ്ടത്തോട്: ദേശീയ പാത 17ല്‍ വാഹനാപകടം പതിവായിരിക്കുന്ന പെരിയമ്പലം സെന്ററില്‍ ഡിവൈഡറും സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് അണ്ടത്തോട് മേഖലാ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.എം ബാദുഷ അദ്ധ്യക്ഷത വഹിച്ചു. ഹുസൈന്‍ വലിയകത്ത്, കെ.എച്ച് ഹനീഫ, പി.കെ സക്കരിയ, സി.എം ഗഫുര്‍‍, സി.യു സക്കിര്‍‍, ടി.കെ ആരിഫ്, ഷാ മോന്‍, അബുബക്കര്‍‍, റൗഫ് വലിയകത്ത്, നിസാം വലിയകത്ത്, ബി.എം ഷംസീര്‍‍, കുഞ്ഞി മുഹമ്മദ് പാലക്കല്‍ എന്‍നിവര്‍‍ സംസാരിച്ചു. ടി.എ സലാം സ്വാഗതവും ഇര്‍‍ഷാദ് നന്‍ദിയും പറഞ്ഞു.

Comments are closed.