ചാവക്കാട് : സാധാരണക്കാരന്റെ നിത്യജീവിതം സ്തംഭനത്തിലാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് എസ് ബി ടി യിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് എസ് ബി ടിക്ക് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്‍റ് എം എസ് സുബിന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ബഷീര്‍, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍ പി നാസര്‍, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പി കെ സേവ്യര്‍, വി എ ബൈജു, പി എം സജീഷ്, ടി എ ബാലഗോപാല്‍, കെ വി രാജേഷ് എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.