അജ്മാന്‍ : അജ്‌മാൻ സി.എച്ച് സെന്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. യുഎഇ യുടെ 48ാം ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. മികച്ച പൊതുപ്രവർത്തകനായി പികെ. അൻവർ നഹ, മാധ്യമരംഗത്തെ മികവിന് ചാവക്കാട് ഒരുമനയൂർ സ്വദേശി സലീംനൂര്‍, വിദ്യാഭ്യാസ രംഗത്തെ മികവിന് അജ്മാന്‍ അൽ അമീർ സ്കൂൾ പ്രിൻസിപ്പൽ എസ്.ജെ. ജേക്കബ് എന്നിവര്‍ക്കാണ് പുരസ്കാരം. അജ്മാനിൽ ചേർന്ന സി.എച്ച് സെന്റർ സംസ്ഥാന കമ്മറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ സഹോദരനാണ് പികെ അൻവർ നഹ. എസ് ജെ ജേക്കബ് എറണാകുളം സ്വദേശിയാണ്,
ഡിസംബര്‍13 ന് അജ്‌മാൻ മ്യുസിയം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ദേശീയദിന ആഘോഷത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

എസ് ജെ ജേക്കബ്

എസ് ജെ ജേക്കബ്

സലീം noor ഒരുമനയൂർ

സലീം നൂർ  ഒരുമനയൂർ

പി കെ അൻവർ നഹ

പി കെ അൻവർ നഹ